ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയാള നടൻമാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടൻ മമുക്കോയ വിട വാങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.5ന് കോഴിക്കോട് മേത്ര ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നേരത്തെ ക്യാൻസറിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു. ചാലി കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി1946 ജൂലൈ അഞ്ചിന് കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു മമ്മൂക്കയുടെ ജനനം. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതിനാൽ ജേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം . എം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ അദ്ദേഹം കല്ലായിൽ മരം അളക്കുന്ന ജോലിയിൽ പ്രവേശിച്ചു. പഠന കാലത്ത് തന്നെ സ്കൂളിൽ നാടകരംഗം സജീവമായി പ്രവർത്തിച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളായിരുന്ന മാമുക്കോയ തനതായ  കോഴിക്കോടൻ മാപ്പിള ഭാഷയുടെ മനോഹരമായ ശൈലിയെ ജനകീയമാക്കി. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത" അന്യരുടെ ഭൂമി"എന്ന സിനിമയിലൂടെയാണ് സി...

കേരളത്തിൻ്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ട്രെയിൻ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂർ റൂട്ടില് ഓടുക . ബിജെപി കൊച്ചിയിൽ നടത്തുന്ന യുവ സമ്മേളനം 24ന് നടക്കും. അവിടെ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി 25ന് വന്ദേ ഭാരത ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തെ 25ന് യുവ സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രം എത്തി പ്രധാനമന്ത്രി മടങ്ങും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ യാത്രക്ക് സജ്ജമെന്ന് അറിയിച്ചതോടെയാണ് പരിപാടിയിൽ മാറ്റം വരുത്തിയത്. വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് എത്തിയിരുന്നു  .രണ്ട് ട്രെയിനുകൾ കേരളത്തിൽ ലഭിക്കുമെന്ന് എന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഉദ്ദേശിച്ചിട്ടുള്ള വേഗം തുടക്കത്തിൽ കേരളത്തിൽ ഉണ്ടാകില്ല പാളം പുനർ പുനർ ക്രമീകരിക്കുന്ന പ്രവർത്തനങ്ങളുടെ സർവ്വേ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് ഇന്നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കോഴിക്കോട് ,വർക്കല, തൃശ്ശൂർ സ്...

രാഹുൽ ഗാന്ധി കേസിൽ 20ന് വിധി

സൂറത്ത് (ഗുജറാത്ത്): അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ് റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തിൽ സെഷൻസ് കോടതി 20ന് വിധി പറയും. ഇന്നലെ രാവിലെ മുതൽ കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് സെഷൻസ് ജഡ്ജി റോബിൻ മൊഗ്രാ അപേക്ഷ വിധി പറയാൻ മാറ്റിയത്. കൂടുതൽ രേഖകൾ നൽകാൻ പൂർണേശ് മോദിയുടെ അഭിഭാഷകൻ ഹർഷിത് തോലിയ കൂടുതൽ സാവകാശം തേടിയെങ്കിലും ഇതിനെ  രാഹുലിന്റെ അഭിഭാഷകർ എതിർത്തു. തുടർന്നാണ് 20ന് വിധി പറയുമെന്ന് ജഡ്ജ് അറിയിച്ചത്. മോഷ്ടാക്കൾക്കെല്ലാം മോദിയെന്നെ പേരുള്ളത് എന്തുകൊണ്ട്? എന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന ബിജെപി എംഎൽഎ പൂർണേശ് മോദിയുടെ ഹർജിയിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്ട്രെട്ട് കോടതി വിധിച്ചത്. രണ്ടുവർഷം തടവു ശിക്ഷ കൂടി വിധിക്കപ്പെട്ടതോടെ രാഹുലിന്റെ ലോകസഭാംഗത്വം നഷ്ടമായിരുന്നു. ഇതിനെതിരായ പ്രധാന അപ്പീൽ ഇനിയും കോടതി പരിഗണിച്ചിട്ടില്ലെങ്കിൽ വിധി സ്‌റ്റെ ചെയ്യണമെന്ന അപേക്ഷ ഇന്നലെ പരിഗണിക്കുകയായിരുന്നു. സെക്ഷൻസ് ജഡ്ജി സ് റ്റേ ഉത്തരവു രാഹുലിന്റെ അയോഗ്യത തുടരും. വന്നാൽ വയനാട് ലോകസഭാ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും മജിസ്ട്രേട്ട് കോടതി ...

ബാഗ് നഷ്ടപ്പെട്ടിട്ടും കണ്ണൂരിലെത്തുമുമ്പ് ഷാറൂഖ് സെയ്ഫി വസ്ത്രം മാറി

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിൽ അക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ  സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. അക്രമണത്തിനും പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെനിന്നാണ് മറ്റൊരു വസ്ത്രം ലഭിച്ചതെന്നും വ്യക്തമല്ല. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നും ഷാറൂഖ്സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. എന്നാൽ ചുവന്ന ഷർട്ട് ധരിച്ച ആളാണു ട്രെയിനിൽ അക്രമണം നടത്തിയത് എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

ജയറാമില്ലെങ്കിലും ആ സിനിമ ചെയ്യാം , പക്ഷേ കെപിസി ലളിതയും തിലകനുംഇല്ലാതെ നടക്കില്ലായിരുന്നു.

നാട്ടിൻ പുറങ്ങളിലെ നന്മനിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിൻറെ ഒട്ടുമിക്ക ചിത്രങ്ങളിലും നായകനിലോ നായകീലോ മാറ്റം ഉണ്ടെങ്കിലും കുടുംബ ചിത്രങ്ങളിൽ എന്നുംസഹ കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികളുടെ സീനിയർ താരങ്ങളാണ്. മാമുക്കോയ, തിലകൻ, കെപിസി ലളിത, ഇന്നസെൻറ് എന്നിവരൊക്കെ ഏതെങ്കിലും കഥാപാത്രമായി സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ വന്നു പോകാറുണ്ട്. തൻറെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ വീണ്ടും ചില വീട്ടുകാര്യങ്ങൾഎന്ന സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ മനസ്സ് തുറന്നിരുന്നു.1999ൽ ജയറാം, സംയുക്ത വർമ്മ, തിലകൻ, കെപിസി ലളിത, സിദ്ദീഖ്, എന്നിവരെ പ്രധാന കഥാപാത്രമാക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു  വീണ്ടും ചില വീട്ടു കാര്യങ്ങൾ. ജയറാമിന്റെ കഥാപാത്രമായ റോയ് തോമസിന്റെ അപ്പനും അമ്മയും ആയിട്ടാണ് തിലകനും കെപിസി ലളിതയും എത്തിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ വൻ വിജയമായിരുന്നു. ചിത്രത്തിൽ ലളിതയുടെയും തിലകന്റെയും പ്രകടനങ്ങൾ മ...

കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സയ്‌ഫിക്ക് മഞ്ഞപ്പിത്തം. ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത്  പെട്രോൾ ഒഴിച്ച സംഭവത്തിൽ പിടിയിലായ പ്രതി ഡൽഹി സ്വദേശി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇത് വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് പ്രതിയെ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.. ഇന്ന് പതിനൊന്നരയോടെയാണ് ഷാറൂഖ് സയ്‌ഫിയെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്ത പരിശോധനയിലൂടെ മഞ്ഞപ്പിത്ത ബാധയു ണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡോക്ടർമാർ പ്രതിയെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. . അഞ്ചുമണിക്കൂറോളം നീണ്ട വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി അടക്കമുള്ള ഉന്നത പോലീസുകാർ ആശുപത്രിയിൽ എത്തിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് പുറമേ ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനകളും ഉണ്ടായിരുന്നു. പ്രതിക്ക് സാരമായി പൊള്ളലേറ്റില്ലെന്നും വിവരം  പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം ഉദ്ദേശിച്ചത്. രോഗബാധ സ്വീകരിച്ചതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉണ്ടാകില്ല. ആരോഗ്യനില കൂടി കണക്കിലെടുത്താകും തീരുമാനിക്കുക . സാധ്യമെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കണം എന്ന...

നടി ഷംന കാസിമിന് മകൻ പിറന്നു. ആശംസകൾ അർപ്പിച്ച് ആരാധകർ

മലയാളികളുടെ പ്രിയ നടി ഷംന കാസിം അമ്മയായി. ഡിസംബർ അവസാനത്തോടെയാണ് അമ്മയാവാൻ പോകുന്ന വിവരം പറഞ്ഞത്. കഴിഞ്ഞദിവസമാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പുണ്യ മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ്  അലിയുമായി നടിയുടെ വിവാഹം നടന്നത്.         കണ്ണൂർ സ്വദേശിയായ നടി   റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധയയാകുന്നത് 2004 ലിൽ മഞ്ഞു പോലൊരു  പെൺകുട്ടിഎന്ന  ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.  തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമകളിൽ സജീവമാണ് താരം. പൂർണ  എന്ന പേരിലാണ് നടി അന്യഭാഷകളിൽ അറിയപ്പെടുന്നത്. നാനി നായകനായ "ദസറ"യിലാണ് നടി അവസാനം അഭിനയിച്ചത്.

കന്നാസും കടലാസും കണ്ണീർ ഓർമ്മ ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞു ജഗതി ചേട്ടൻ.

  ജഗതി , ഇന്നസെൻറ് ഇരുവരും മലയാളികളുടെ  ഹാസ്യത്തിന്റെ രാജാക്കന്മാരായിരുന്നു. ഇന്നസെൻറ് വിയോഗം ജഗതിച്ചേട്ടൻ അറിഞ്ഞോ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അതറിഞ്ഞ്  ജഗതി ചേട്ടൻൻ്റെ കണ്ണുകൾ നിറഞ്ഞുഒയുകിയെന്ന് വീട്ടുകാർ പറയുന്നു. അദ്ദേഹം ഇന്നസെൻറ് വാർത്തകൾ കേൾക്കുമായിരുന്നു.                                             എന്നാൽ ഭാര്യ ആ ന്യൂസ് മാറ്റുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.  അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് മായില്ല ഒരിക്കലും എന്നാണ്. ഇന്നസെന്റിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പുകളും സോഷ്യൽ മീഡിയകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. കാബൂളിവാല എന്ന ചിത്രത്തിലൂടെ മലയാളികളുടെ  മനസ്സ് കീഴടക്കിയ കന്നാസും കടലാസും എന്ന കഥാപാത്രങ്ങൾ. ചവർപൊറുക്കികളായ സുഹൃത്തുക്കൾ  കന്നാസും കടലാസും. മലയാളി മനസ്സിനെ സ്വാധീനിച്ചിരുന്നു. അതിലൊരാളാണ് നമ്മെ വിട്ടു പോയത്. ഇപ്പോഴും അത് വിശ്വസിക്കാൻ ആകുന്നില്ല. ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും ട്രോളു...

നിരോധിച്ച 1000 രൂപയുടെ വ്യാജ നോട്ടുകെട്ടുകൾ പോലീസ് പിടികൂടി

  കാസർകോട്: അടച്ചിട്ട വീട്ടിൽ നിന്ന് നിരോധിച്ച ആയിരം രൂപയുടെ വ്യാജ നോട്ടുകൾ പോലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യതടുക്കയിൽ ഷാഫി എന്നയാളുടെ ആൾതാമസമില്ലാത്തവീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.  വട്ടിൽ അനധികൃത പ്രവർത്തനങ്ങൾ  നടക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബദിയടുക്ക എസ് ഐ വിനോദ് കുമാർ സംഘവും നടത്തിയ റെയ്ഡിലാണ് കട്ടിലിന്റെ മുകളിൽ അഞ്ച് ചാക്കുകളിലായി പണം കണ്ടെത്തിയത്. ഇതിൻറെ പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പോലീസ് സംശയിക്കുന്നു.  ഇതിനു പിന്നിലുള്ള കാരണം വ്യക്തമല്ല. പിടിച്ചെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.