സൂറത്ത് (ഗുജറാത്ത്): അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ് റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തിൽ സെഷൻസ് കോടതി 20ന് വിധി പറയും. ഇന്നലെ രാവിലെ മുതൽ കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് സെഷൻസ് ജഡ്ജി റോബിൻ മൊഗ്രാ അപേക്ഷ വിധി പറയാൻ മാറ്റിയത്.
കൂടുതൽ രേഖകൾ നൽകാൻ പൂർണേശ് മോദിയുടെ അഭിഭാഷകൻ ഹർഷിത് തോലിയ കൂടുതൽ സാവകാശം തേടിയെങ്കിലും ഇതിനെ രാഹുലിന്റെ അഭിഭാഷകർ എതിർത്തു. തുടർന്നാണ് 20ന് വിധി പറയുമെന്ന് ജഡ്ജ് അറിയിച്ചത്.
മോഷ്ടാക്കൾക്കെല്ലാം മോദിയെന്നെ പേരുള്ളത് എന്തുകൊണ്ട്? എന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന ബിജെപി എംഎൽഎ പൂർണേശ് മോദിയുടെ ഹർജിയിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്ട്രെട്ട് കോടതി വിധിച്ചത്. രണ്ടുവർഷം തടവു ശിക്ഷ കൂടി വിധിക്കപ്പെട്ടതോടെ രാഹുലിന്റെ ലോകസഭാംഗത്വം നഷ്ടമായിരുന്നു.
ഇതിനെതിരായ പ്രധാന അപ്പീൽ ഇനിയും കോടതി പരിഗണിച്ചിട്ടില്ലെങ്കിൽ വിധി സ്‌റ്റെ ചെയ്യണമെന്ന അപേക്ഷ ഇന്നലെ പരിഗണിക്കുകയായിരുന്നു.
സെക്ഷൻസ് ജഡ്ജി സ് റ്റേ ഉത്തരവു രാഹുലിന്റെ അയോഗ്യത തുടരും. വന്നാൽ വയനാട് ലോകസഭാ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും മജിസ്ട്രേട്ട് കോടതി മാർച്ച് 23നു രണ്ടുവർഷം തടവ് ശിക്ഷ വിധിക്കുമ്പോൾ അപ്പീൽ നൽകാൻ രാഹുലിനു 30 ദിവസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി വരെ കാത്തിരിക്കാനാണ നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതേസമയംസ് റ്റേ അനുവദിക്കപ്പെട്ടാൽ രാഹുലിന്റെ ലോകസഭാമത്വം പുനഃസ്ഥാപിക്കപ്പെടും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ