മലയാളികളുടെ പ്രിയ നടി ഷംന കാസിം അമ്മയായി. ഡിസംബർ അവസാനത്തോടെയാണ് അമ്മയാവാൻ പോകുന്ന വിവരം പറഞ്ഞത്. കഴിഞ്ഞദിവസമാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പുണ്യ മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി നടിയുടെ വിവാഹം നടന്നത്. കണ്ണൂർ സ്വദേശിയായ നടി റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധയയാകുന്നത് 2004 ലിൽ മഞ്ഞു പോലൊരു പെൺകുട്ടിഎന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമകളിൽ സജീവമാണ് താരം. പൂർണ എന്ന പേരിലാണ് നടി അന്യഭാഷകളിൽ അറിയപ്പെടുന്നത്. നാനി നായകനായ "ദസറ"യിലാണ് നടി അവസാനം അഭിനയിച്ചത്.
News, entertainment, joks, information, film news,