തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂർ റൂട്ടില് ഓടുക .
ബിജെപി കൊച്ചിയിൽ നടത്തുന്ന യുവ സമ്മേളനം 24ന് നടക്കും. അവിടെ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി 25ന് വന്ദേ ഭാരത ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തെ 25ന് യുവ സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രം എത്തി പ്രധാനമന്ത്രി മടങ്ങും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ യാത്രക്ക് സജ്ജമെന്ന് അറിയിച്ചതോടെയാണ് പരിപാടിയിൽ മാറ്റം വരുത്തിയത്. വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് എത്തിയിരുന്നു
.രണ്ട് ട്രെയിനുകൾ കേരളത്തിൽ ലഭിക്കുമെന്ന് എന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഉദ്ദേശിച്ചിട്ടുള്ള വേഗം തുടക്കത്തിൽ കേരളത്തിൽ ഉണ്ടാകില്ല പാളം പുനർ പുനർ ക്രമീകരിക്കുന്ന പ്രവർത്തനങ്ങളുടെ സർവ്വേ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു.
റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് ഇന്നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കോഴിക്കോട് ,വർക്കല, തൃശ്ശൂർ സ്റ്റേഷനുകളുടെ നവീകരണം എറണാകുളം തുറവൂർ പാത ഇരട്ടിപ്പിക്കൽ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ആണ് സൂചന. ഇവയടക്കം ചെയ്യാനുള്ള പദ്ധതികളുടെ പട്ടിക റെയിൽവേ ബോർഡ് പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ