കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിൽ അക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. അക്രമണത്തിനും പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെനിന്നാണ് മറ്റൊരു വസ്ത്രം ലഭിച്ചതെന്നും വ്യക്തമല്ല. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നും ഷാറൂഖ്സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. എന്നാൽ ചുവന്ന ഷർട്ട് ധരിച്ച ആളാണു ട്രെയിനിൽ അക്രമണം നടത്തിയത് എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ