ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നടി ഷംന കാസിമിന് മകൻ പിറന്നു. ആശംസകൾ അർപ്പിച്ച് ആരാധകർ

മലയാളികളുടെ പ്രിയ നടി ഷംന കാസിം അമ്മയായി. ഡിസംബർ അവസാനത്തോടെയാണ് അമ്മയാവാൻ പോകുന്ന വിവരം പറഞ്ഞത്. കഴിഞ്ഞദിവസമാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പുണ്യ മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ്  അലിയുമായി നടിയുടെ വിവാഹം നടന്നത്.
       
കണ്ണൂർ സ്വദേശിയായ നടി 
 റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധയയാകുന്നത്
2004 ലിൽ മഞ്ഞു പോലൊരു  പെൺകുട്ടിഎന്ന  ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.  തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമകളിൽ സജീവമാണ് താരം. പൂർണ  എന്ന പേരിലാണ് നടി അന്യഭാഷകളിൽ അറിയപ്പെടുന്നത്. നാനി നായകനായ "ദസറ"യിലാണ് നടി അവസാനം അഭിനയിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള നടൻമാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടൻ മമുക്കോയ വിട വാങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.5ന് കോഴിക്കോട് മേത്ര ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നേരത്തെ ക്യാൻസറിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു. ചാലി കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി1946 ജൂലൈ അഞ്ചിന് കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു മമ്മൂക്കയുടെ ജനനം. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതിനാൽ ജേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം . എം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ അദ്ദേഹം കല്ലായിൽ മരം അളക്കുന്ന ജോലിയിൽ പ്രവേശിച്ചു. പഠന കാലത്ത് തന്നെ സ്കൂളിൽ നാടകരംഗം സജീവമായി പ്രവർത്തിച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളായിരുന്ന മാമുക്കോയ തനതായ  കോഴിക്കോടൻ മാപ്പിള ഭാഷയുടെ മനോഹരമായ ശൈലിയെ ജനകീയമാക്കി. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത" അന്യരുടെ ഭൂമി"എന്ന സിനിമയിലൂടെയാണ് സി...

ബാഗ് നഷ്ടപ്പെട്ടിട്ടും കണ്ണൂരിലെത്തുമുമ്പ് ഷാറൂഖ് സെയ്ഫി വസ്ത്രം മാറി

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിൽ അക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ  സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. അക്രമണത്തിനും പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെനിന്നാണ് മറ്റൊരു വസ്ത്രം ലഭിച്ചതെന്നും വ്യക്തമല്ല. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നും ഷാറൂഖ്സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. എന്നാൽ ചുവന്ന ഷർട്ട് ധരിച്ച ആളാണു ട്രെയിനിൽ അക്രമണം നടത്തിയത് എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.