നാട്ടിൻ പുറങ്ങളിലെ നന്മനിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിൻറെ ഒട്ടുമിക്ക ചിത്രങ്ങളിലും നായകനിലോ നായകീലോ മാറ്റം ഉണ്ടെങ്കിലും കുടുംബ ചിത്രങ്ങളിൽ എന്നുംസഹ കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികളുടെ സീനിയർ താരങ്ങളാണ്. മാമുക്കോയ, തിലകൻ, കെപിസി ലളിത, ഇന്നസെൻറ് എന്നിവരൊക്കെ ഏതെങ്കിലും കഥാപാത്രമായി സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ വന്നു പോകാറുണ്ട്. തൻറെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ വീണ്ടും ചില വീട്ടുകാര്യങ്ങൾഎന്ന സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ മനസ്സ് തുറന്നിരുന്നു.1999ൽ ജയറാം, സംയുക്ത വർമ്മ, തിലകൻ, കെപിസി ലളിത, സിദ്ദീഖ്, എന്നിവരെ പ്രധാന കഥാപാത്രമാക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു വീണ്ടും ചില വീട്ടു കാര്യങ്ങൾ. ജയറാമിന്റെ കഥാപാത്രമായ റോയ് തോമസിന്റെ അപ്പനും അമ്മയും ആയിട്ടാണ് തിലകനും കെപിസി ലളിതയും എത്തിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ വൻ വിജയമായിരുന്നു. ചിത്രത്തിൽ ലളിതയുടെയും തിലകന്റെയും പ്രകടനങ്ങൾ മ...
News, entertainment, joks, information, film news,