തൻറെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ വീണ്ടും ചില വീട്ടുകാര്യങ്ങൾഎന്ന സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ മനസ്സ് തുറന്നിരുന്നു.1999ൽ ജയറാം, സംയുക്ത വർമ്മ, തിലകൻ, കെപിസി ലളിത, സിദ്ദീഖ്, എന്നിവരെ പ്രധാന കഥാപാത്രമാക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു വീണ്ടും ചില വീട്ടു കാര്യങ്ങൾ. ജയറാമിന്റെ കഥാപാത്രമായ റോയ് തോമസിന്റെ അപ്പനും അമ്മയും ആയിട്ടാണ് തിലകനും കെപിസി ലളിതയും എത്തിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ വൻ വിജയമായിരുന്നു. ചിത്രത്തിൽ ലളിതയുടെയും തിലകന്റെയും പ്രകടനങ്ങൾ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുണ്ട്. താൻ ചെയ്തു സൂപ്പർ ഹിറ്റാകിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ ജയറാമില്ലെങ്കിലും മറ്റൊരു നടനെ വെച്ച് ചെയ്യാം കഴിയുമായിരുന്നു. എന്നാൽ കെപിസി ലളിതയുടെയോ തിലകന്റെയോ ഡേറ്റ് കിട്ടാതെ ആ സിനിമ മുന്നോട്ടുപോകില്ലെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
മലയാളികളുടെ പ്രിയ നടി ഷംന കാസിം അമ്മയായി. ഡിസംബർ അവസാനത്തോടെയാണ് അമ്മയാവാൻ പോകുന്ന വിവരം പറഞ്ഞത്. കഴിഞ്ഞദിവസമാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പുണ്യ മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി നടിയുടെ വിവാഹം നടന്നത്. കണ്ണൂർ സ്വദേശിയായ നടി റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധയയാകുന്നത് 2004 ലിൽ മഞ്ഞു പോലൊരു പെൺകുട്ടിഎന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമകളിൽ സജീവമാണ് താരം. പൂർണ എന്ന പേരിലാണ് നടി അന്യഭാഷകളിൽ അറിയപ്പെടുന്നത്. നാനി നായകനായ "ദസറ"യിലാണ് നടി അവസാനം അഭിനയിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ