കാസർകോട്: അടച്ചിട്ട വീട്ടിൽ നിന്ന് നിരോധിച്ച ആയിരം രൂപയുടെ വ്യാജ നോട്ടുകൾ പോലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യതടുക്കയിൽ ഷാഫി എന്നയാളുടെ ആൾതാമസമില്ലാത്തവീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.
വട്ടിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബദിയടുക്ക എസ് ഐ വിനോദ് കുമാർ സംഘവും നടത്തിയ റെയ്ഡിലാണ് കട്ടിലിന്റെ മുകളിൽ അഞ്ച് ചാക്കുകളിലായി പണം കണ്ടെത്തിയത്. ഇതിൻറെ പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പോലീസ് സംശയിക്കുന്നു. ഇതിനു പിന്നിലുള്ള കാരണം വ്യക്തമല്ല. പിടിച്ചെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ