കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം. ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പിടിയിലായ പ്രതി ഡൽഹി സ്വദേശി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇത് വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് പ്രതിയെ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു..
ഇന്ന് പതിനൊന്നരയോടെയാണ് ഷാറൂഖ് സയ്‌ഫിയെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്ത പരിശോധനയിലൂടെ മഞ്ഞപ്പിത്ത ബാധയു ണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡോക്ടർമാർ പ്രതിയെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. . അഞ്ചുമണിക്കൂറോളം നീണ്ട വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി അടക്കമുള്ള ഉന്നത പോലീസുകാർ ആശുപത്രിയിൽ എത്തിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് പുറമേ ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനകളും ഉണ്ടായിരുന്നു. പ്രതിക്ക് സാരമായി പൊള്ളലേറ്റില്ലെന്നും വിവരം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം ഉദ്ദേശിച്ചത്. രോഗബാധ സ്വീകരിച്ചതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉണ്ടാകില്ല. ആരോഗ്യനില കൂടി കണക്കിലെടുത്താകും തീരുമാനിക്കുക . സാധ്യമെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കണം എന്നാണ് ആലോചന. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഒന്നും ചോദ്യം ചെയ്യലിൽ കിട്ടിയിട്ടില്ലെന്നാണ് വിവരം. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ