കോഴിക്കോട്: മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടൻ മമുക്കോയ വിട വാങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.5ന് കോഴിക്കോട് മേത്ര ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നേരത്തെ ക്യാൻസറിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു. ചാലി കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി1946 ജൂലൈ അഞ്ചിന് കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു മമ്മൂക്കയുടെ ജനനം. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതിനാൽ ജേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം . എം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ അദ്ദേഹം കല്ലായിൽ മരം അളക്കുന്ന ജോലിയിൽ പ്രവേശിച്ചു. പഠന കാലത്ത് തന്നെ സ്കൂളിൽ നാടകരംഗം സജീവമായി പ്രവർത്തിച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളായിരുന്ന മാമുക്കോയ തനതായ കോഴിക്കോടൻ മാപ്പിള ഭാഷയുടെ മനോഹരമായ ശൈലിയെ ജനകീയമാക്കി. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത" അന്യരുടെ ഭൂമി"എന്ന സിനിമയിലൂടെയാണ് സി...
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂർ റൂട്ടില് ഓടുക . ബിജെപി കൊച്ചിയിൽ നടത്തുന്ന യുവ സമ്മേളനം 24ന് നടക്കും. അവിടെ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി 25ന് വന്ദേ ഭാരത ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തെ 25ന് യുവ സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രം എത്തി പ്രധാനമന്ത്രി മടങ്ങും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ യാത്രക്ക് സജ്ജമെന്ന് അറിയിച്ചതോടെയാണ് പരിപാടിയിൽ മാറ്റം വരുത്തിയത്. വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് എത്തിയിരുന്നു .രണ്ട് ട്രെയിനുകൾ കേരളത്തിൽ ലഭിക്കുമെന്ന് എന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഉദ്ദേശിച്ചിട്ടുള്ള വേഗം തുടക്കത്തിൽ കേരളത്തിൽ ഉണ്ടാകില്ല പാളം പുനർ പുനർ ക്രമീകരിക്കുന്ന പ്രവർത്തനങ്ങളുടെ സർവ്വേ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് ഇന്നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കോഴിക്കോട് ,വർക്കല, തൃശ്ശൂർ സ്...