മുംബൈ: താൻ മതം മാറിയെന്ന് വ്യക്തമാക്കി ഹിന്ദി സീരിയൽ താരം വിവിയൻ ദശേന. മതം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് താരം രംഗത്തെത്തിരിക്കുന്നത് . ഞാൻ ക്രിസ്ത്യാനിയായിരുന്നു. ഇപ്പോൾ ഇസ്ലാം മതം പിന്തുടരുന്നു.2019 ലെ വിശുദ്ധ റമളാൻ മാസത്തിലാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. അഞ്ച് നേരം നമസ്കരിക്കുമ്പോൾ സമാധാനം കിട്ടുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. അറബി ഭാഷ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് താരം വെളിപ്പെടുത്തി. ഈജിപ്ത് സ്വദേശിനി നൗറാൻ അലിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ ഒരു കുഞ്ഞുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കസംസെ , പ്യാർക്കി ഏക കഹാനി, മധുബാല, എന് ീ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത് . നേരത്തെ സീരിയൽ താരം വഹ്‌ബിസ് ദേറാബ്ജിയെ താരം വിവാഹം ചെയ്തിരുന്നു. 2021ൽ വിവാഹബന്ധം വേർപിരിഞ്ഞു. ആത്മാർത്ഥമായുള്ള നോമ്പുകളും രാത്രി രാത്രി സമയത്തെആരാധനകളുമെല്ലാം സർവ്വ ശക്തനായ ദൈവം സ്വീകരിക്കട്ടെയെ ന്നും പാപങ്ങളും അവൻ പൊറുത്തു തരട്ടെ യെന്നു താരം നേരത്തെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഈജിപ്തിൽ ഒരു സ്വകാര്യ ചടങ്ങിലാണ് നൗറാനുമായുള്ള വിവാഹം നടന്നതെന്ന് താരം പറഞ്ഞു. അച്ഛനാകുന്നത് ഏറ്റവും മനോഹരമായ അനുഭവമാണ്. എൻ്റെ കുഞ്ഞിനെ കയ്യിലെടുക്കുമ്പോൾ ലോകത്തിൻറെ ഉയരങ്ങളിൽ നിൽക്കുന്ന അനുഭൂതിയാണ്. ലയാൻ വിവിയൻ ദസേന കുഞ്ഞിന് പേരിട്ടത്.
കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം. ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പിടിയിലായ പ്രതി ഡൽഹി സ്വദേശി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇത് വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് പ്രതിയെ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.. ഇന്ന് പതിനൊന്നരയോടെയാണ് ഷാറൂഖ് സയ്‌ഫിയെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്ത പരിശോധനയിലൂടെ മഞ്ഞപ്പിത്ത ബാധയു ണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡോക്ടർമാർ പ്രതിയെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. . അഞ്ചുമണിക്കൂറോളം നീണ്ട വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി അടക്കമുള്ള ഉന്നത പോലീസുകാർ ആശുപത്രിയിൽ എത്തിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് പുറമേ ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനകളും ഉണ്ടായിരുന്നു. പ്രതിക്ക് സാരമായി പൊള്ളലേറ്റില്ലെന്നും വിവരം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം ഉദ്ദേശിച്ചത്. രോഗബാധ സ്വീകരിച്ചതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉണ്ടാകില്ല. ആരോഗ്യനില കൂടി കണക്കിലെടുത്താകും തീരുമാനിക്കുക . സാധ്യമെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കണം എന്ന...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ